KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കടലിൽ മുങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

കൊയിലാണ്ടി കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് പുതിയപുരയിൽ പരേതനായ വേലായുധൻ്റെ മകൻ അനൂപിൻ്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടി ഹാർബറിൻ്റെ തെക്ക് ഭാഗത്തായി ഉപ്പാലക്കണ്ടി ക്ഷേത്രത്തിന് സമീപമാണ് മൃതദേഹം തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടുകൂടിയായിരുന്നു മത്സ്യതൊഴിലാളിയായരുന്ന യുവാവിനെ കാണാതായതായി അഭ്യൂഹം പരന്നത്.

ഉടൻതന്നെ കൊയിലാണ്ടി ഫയർഫോഴ്സും, പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായരുന്നു. കോസ്റ്റൽ പോലീസിൻ്റെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ നടത്തിയിരുന്നത്. ഇന്നലെ  രാത്രി നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെ ആരംഭിക്കാനിരിക്കെയാണ്  തീരത്തടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.വി ബിജുവിൻ്റെ നേതൃത്വത്തിൽ പോലീസും, ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എലത്തൂരിൽ നിന്ന് കോസ്റ്റൽ പോലീസ് എത്തിയശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരേതനായ വേലായുധൻ്റെയും, പുഷ്പയുടെയും മകനാണ്. സഹോദരങ്ങൾ: റിനിൽ, ശോഭിത. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisements

 

Share news