KOYILANDY DIARY.COM

The Perfect News Portal

ബിജെപി കൊയിലാണ്ടി മണ്ഡലം പദയാത്ര ആരംഭിച്ചു

ബിജെപി കൊയിലാണ്ടി മണ്ഡലം പദയാത്ര ആരംഭിച്ചു. പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചുമാണ്  കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയകിഷ് മാസ്റ്റർ നയിക്കുന്ന പദയാത്ര നടത്തുന്നത്. സംസ്ഥാന വൈസ് പ്രസിഡണ്ട് വി. വി രാജൻ മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ് കിഷ് ന്പതാക കൈമാറി. ഉദ്ഘാടനം ചെയ്തു.
29ന് രാവിലെ കാട്ടിൽ പീടികയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര വികാസ് നഗർ, ശിവജി നഗർ, തൂവപ്പാറ, ചാത്തനാടത്ത്, കലോയിൽ,  എളാട്ടേരി, എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം ചെങ്ങോട്ട് കാവിൽ സമാപിക്കും. 30ന് മനയിടത്ത്  പറമ്പിൽ നിന്നും ആരംഭിക്കുന്ന പദയാത്ര  ചെറിയമങ്ങാട്, കൊയിലാണ്ടി ഹാർബർ, കോതമംഗലം, തീപ്പെട്ടി കമ്പനി, മരുതൂര് കാവുവട്ടം, മുത്താമ്പി, പെരുവട്ടൂര്, പന്തലായനി, അരയങ്കാവ് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്  കൊയിലാണ്ടിയിൽ സമാപിക്കും.
ബിജെപി ഉത്തര മേഖല സെക്രട്ടറി എൻ പി രാമദാസ്,  ജില്ലാ ട്രഷറർ വികെ ജയൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വായനാരി വിനോദ്, ബി കെ പ്രേമൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എപി രാമചന്ദ്രൻ, അഡ്വക്കേറ്റ് വി സത്യൻ കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട് വികെ മുകുന്ദ ജനറൽ സെക്രട്ടറിമാരായ കെ വി സുരേഷ്, അഡ്വ. നിധിൻ എ വി, അബിൻ അശോക്, ചേമഞ്ചേരി ഏരിയ പ്രസിഡണ്ട് അനിൽകുമാർ, ജനറൽ സെക്രട്ടറി സജീവ് കുമാർ വാർഡ് മെമ്പർ രാജേഷ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
Share news