ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്: ആഗോള മാധ്യമങ്ങളും ഏറ്റെടുത്തു
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്: ആഗോള മാധ്യമങ്ങളും ഏറ്റെടുത്തു.. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയുള്ള ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത് അന്തർദേശീയ തലത്തിൽ ചർച്ചയായി. അറിയപ്പെടുന്ന ദിനപത്രങ്ങളും വാർത്താ ചാനലുകളുമെല്ലാം വിലക്ക് വാർത്തയ്ക്ക് വലിയ പ്രാമുഖ്യം നൽകി.

വിലക്ക് വാർത്ത പരന്നതോടെ മറ്റു രാജ്യങ്ങളിൽ ബിബിസി വീഡിയോ കണ്ടവരുടെ എണ്ണത്തിലും വർധന വന്നു. ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ മോദിയുടെ വംശഹത്യാ പങ്ക് ചർച്ച ചെയ്യുന്ന വീഡിയോ വലിയ പ്രചാരണം നേടിയത് കേന്ദ്ര സർക്കാരിന് തിരിച്ചടിയായി.


