KOYILANDY DIARY.COM

The Perfect News Portal

വാഴക്കന്നുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ  ജനകീയാസൂത്രണം പദ്ധതിയിൽ ഭിന്നശേഷി വിഭാഗത്തിനും വനിതകൾക്കുമുള്ള വാഴക്കന്നുകൾ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ കെ.പി. സുധ ഉദ്‌ഘാടനം ചെയ്തു. കൃഷിഭവന്നിൽ നടന്ന പരിപാടിയിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു.
നഗരസഭ കൌൺസിലർമാരായ പ്രജിഷ, സി.സുധ, എ. ലളിത, പി. രത്നവല്ലി, കൃഷി ഓഫീസർ പി. വിദ്യ, കൃഷി അസിസ്റ്റൻറ് എം. ജിജിൻ എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ പാടശേഖര സമിതി അംഗങ്ങൾ, കർഷകർ  തുടങ്ങിയവർ പങ്കെടുത്തു.
Share news