KOYILANDY DIARY.COM

The Perfect News Portal

നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമം’ കൊരയങ്ങാട് തെരുവിലാണ് സംഭവം. kL 56 – 1424 പനങ്ങാടൻകണ്ടി വിനോദിൻ്റ ഓട്ടോയിൽ നിന്നുമാണ് ബാറ്ററി അഴിച്ചു മാറ്റാൻ ശ്രമം നടന്നത്. ഗണപതി ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട് സമീപത്തെ വീട്ടിൽപോയി തിരിച്ച് വരുമ്പോൾ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ഓട്ടോയിൽ നിന്നും ബാറ്ററി ഇളക്കി മാറ്റാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ബഹളം വെച്ചപ്പോൾ മോഷ്ടാവ് ചാടി ബൈക്കിൽ കയറി അമിത വേഗതയിൽ സ്ഥലം വിട്ടു. പിന്നാലെ പോയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ടൗണിൻ്റെ തെക്ക് ഭാഗത്ത് മറ്റൊരു ഓട്ടോയിൽ നിന്നും ബാറ്ററി മോഷണം പോയിരുന്നു. വീടിന് പുറത്ത് കിണറിനോട് ചേർന്നുള്ള പമ്പ് സെററുകളും സമീപകാലത്തായി മോഷണംപോയ സംഭവം ഉണ്ടായിരുന്നു.

Share news