പയ്യോളിയിൽ ആശാഫെസ്റ്റ് നടത്തി
പയ്യോളിയിൽ ആശാഫെസ്റ്റ് നടത്തി. ആശാവർക്കർമാരുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ മിഷനും ചേർന്ന് ആശാഫെസ്റ്റ് സംഘടിപ്പിച്ചു. ഇരിങ്ങൽ സർഗാലയയിൽ വെച്ചായിരുന്നു പരിപാടി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി മേള ഉദ്ഘാടനംചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എ. പി. ദിനേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഡെവലപ്മെൻ്റ് കമ്മീഷണർ എം. എസ്. മാധവിക്കുട്ടി, ജില്ലാപഞ്ചായത്ത് അംഗം പി. പി. പ്രേമ, ഡോ. സുരേഷ്ബാബു, ഡോ. എസ്. സുനിത, കെ. മുഹമ്മദ് മുസ്തഫ, ഡോ. എ. നവീൻ, ആശാ കോ-ഓർഡിനേറ്റർ പി. സി. ഷൈനു എന്നിവർ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന മത്സരയിനങ്ങളിൽ നാടൻപാട്ട് – ഓർക്കാട്ടേരി ബ്ലോക്ക് ഒന്നാം സ്ഥാനവും, ഉള്ള്യേരി രണ്ടാംസ്ഥാനവും, ഒളവണ്ണ മൂന്നാംസ്ഥാനവും നേടി.

