ആന്തട്ട ഗവ. യു പി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സത്യനാഥൻ മാടഞ്ചേരി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ആന്തട്ട ഗവ. യു പി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം ജി ബൽരാജ് പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, നടനും സംവിധായകനുമായ അലി അരങ്ങാടത്ത്, ശ്രീധരൻ കുറ്റിയിൽ, ബേബി രമ എന്നിവർ പ്രസംഗിച്ചു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, ഫാറൂഖ് ടീച്ചർ ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലെ അധ്യാപക വിദ്യാർത്ഥികളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.

