KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട: എം.ഡി.എം.എ.യുമായി യുവാവ് കസ്റ്റഡിയിൽ

കൊയിലാണ്ടിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. മുത്താമ്പി പാലത്തിന് സമീപം വെച്ചാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി കാറിൽ എത്തിയ യുവാവിനെ എക സൈസ് സംഘം പിടികൂടിയത്. പുറക്കാട് സ്വദേശിയായ മുഹമ്മദ് ഫാരിസ് (32)നെയാണ് പിടികൂടിയത്. ഇയാളെ റിമാൻ്റ് ചെയ്ത് ജില്ലാ ജയിലേക്ക് മാറ്റി. ഇയാൾ സഞ്ചരിച്ച KL 18 – 8227 എന്ന കാറും കസ്റ്റഡിയിലാണ്. കാറിൽ കടത്തിയ 42 ഗ്രാം എം ഡി എം.എ യാണ് എക്സൈസ് സംഘം പിടികൂടിയത്.
സമീപകാലത്ത് കൊയിലാണ്ടിയിൽ നടന്ന വൻ ലഹരി വേട്ടയാണിത്. മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകളും കോളേജുകളും തുറന്നതോടെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി മയക്ക് മരുന്ന് സംഘം സജീവമാകാൻ സാധ്യതയുള്ള സ്കൂൾ, കോളേജു പരിസരങ്ങളിൽ പരിശോധന ശക്ത മാക്കിയിട്ടുണ്ട്. കൊയിലാണ്ടി റെയിഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ എ.പി. ദിപീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ എം. സജീവൻ. സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ബാബു, ജി.ആർ. രതീഷ്, എ.കെ. ഷിജു, ആർ. വിപിൻ , വനിതാ സിവിൽ എക്സൈസ് ഓഫീസറായ ബി.എൽ ഷൈനി ഡ്രൈവർ മുബശ്ശീർ. വി.പി, എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Share news