KOYILANDY DIARY.COM

The Perfect News Portal

യുഎസിലെ ടെക്സസിൽ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും

യുഎസിലെ ടെക്സസിൽ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല, സെഷൻസ് ജഡ്ജ് ടി നാർസി റെഡ്ഡിയുടെ മകളായ ഐശ്വര്യ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ആകെ 8 പേർക്കാണ് വെടിവെപ്പിൽ ജീവൻ നഷ്ടമായത്. അക്രമിയെ പൊലീസ് വധിച്ചു.

ഡള്ളാസിന് വടക്കു ഭാഗത്തായി അല്ലെനിലെ തിരക്കേറിയ മാളിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ പ്രകോപനം വ്യക്തമല്ല. മൗറിഷ്യോ ഗാർഷ്യോ എന്ന ആക്രമിയാണ് ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. 27കാരിയായ ഐശ്വര്യ ആൺസുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ആൺസുഹൃത്തിനു പരുക്കേറ്റു. ചികിത്സയിൽ കഴിയുന്ന ഇയാൾ അപകടനില തരണം ചെയ്തു എന്നാണ് സൂചന. കഴിഞ്ഞ അഞ്ച് വർഷമായി ഐശ്വര്യ യുഎസിൽ ജോലി ചെയ്യുകയാണ്. ഒരു സ്വകാര്യ കമ്പനിയിലെ പ്രൊജക്ട് മാനേജറായ ഇവർ ഹൈദരാബാദിലെ സരൂർനഗർ സ്വദേശിനിയാണ്.

Share news