KOYILANDY DIARY.COM

The Perfect News Portal

13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 10 വർഷം കഠിന തടവും, 3,75,000 പിഴയും

13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 10 വർഷം കഠിന തടവും, 3,75,000 പിഴയും. വാളൂർ ചെനോളി കിഴക്കയിൽ മീത്തൽ വീട്ടിൽ കുത്തുബി ഉസ്താദ് എന്ന നിസാർ (30) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ. ടി. പി ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഗായകൻ ആയ പ്രതി, കുട്ടിയെ പ്രതിയുടെ കൂടെ പാട്ടു പാടാൻ അവസരം കൊടുക്കാമെന്നു പറഞ്ഞു കുട്ടിയുടെ പാട്ടു കേൾക്കാൻ വിളിച്ചു വരുത്തുകയും പ്രതിയുടെ കാറിൽ വച്ചു ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് വീട്ടിൽ എത്തിയ കുട്ടി അമ്മയോട് കാര്യം പറഞ്ഞു.
പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർമാരായ ബിജു.കെ.കെ, സുമിത്ത്‌കുമാർ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വക്കറ്റ് പി. ജെതിൻ ഹാജരായി.
Share news