ആധാരം എഴുത്തുകാർ പണിമുടക്കും, ധർണ്ണയും നടത്തി
കൊയിലാണ്ടി: ആധാരം എഴുത്തുകാർ പണിമുടക്കും, ധർണ്ണയും നടത്തി. ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിച്ച് മാത്രമെ പരിഷ്കാരം നടപ്പിലാക്കാവൂ എന്നാവശ്യപ്പെട്ടും., ടെംപ്ലറ്റ് സംവിധാനം നിർത്തലാക്കണമെന്നും ഓൾ കേരള ഡോക്യൂമെൻ്റ് റൈറ്റേഴ്സ് ആൻ്റ് സബ്സ്ക്രൈബ്ല്സ് അസോസിയേഷൻ ധർണ്ണ നടത്തി.
കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രജിസ്ട്രാർ ഓഫീസിനു മുന്നിലായിരുന്നു സമരം സംഘടിപ്പിച്ചത്. വി.വി. സുധാകരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണവാര്യർ അദ്ധ്യക്ഷനായിരുന്നു. എസ്. എ ഉപദേശക സമിതി അംഗം, കൃഷ്ണദാസ്, കെ.വി. ശെൽവരാജ് (ബി.എം.എസ്), നമ്പ്യാക്കൽ ബാലകൃഷ്ണൻ, പുളിയോറത്ത് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

