KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. കെഎസ്ആർടിസി ബസ് സ്റ്റാൻ്റിനടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. യുവാവ് ആരാണെന്നോ, ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിനായി അന്വേഷണം തുടങ്ങി. സംഭവം നേരിൽക്കണ്ട ദൃക്സാക്ഷികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. യുവാവിനെ പണം ആവശ്യപ്പെട്ട് മർദ്ദിക്കുന്നത് കണ്ടുവെന്നാണ് ദൃക്സാക്ഷിയുടെ മൊഴി.

തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഏഴ് പേർ ഉണ്ടായിരുന്നുവെന്നും, ബിയർ കുപ്പി ഉപയോഗിച്ച് യുവാവിനെ അടിച്ചുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി. ആരെയാണ് തട്ടിക്കൊണ്ടു പോയത് എന്ന് മനസ്സിലായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആളെ തിരിച്ചറിയാൻ ശ്രമം തുടങ്ങിയെന്നും നടക്കാവ് പോലീസ് അറിയിച്ചു.

Advertisements
Share news