കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന ആമ്പർ ഗ്രീസുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന ആമ്പർ ഗ്രീസുമായി (തിമിംഗല ചർദ്ദി) ഒരാള്‍ പിടിയില്‍. 5.200 കിലോഗ്രാം വരുന്ന ആമ്പർ ഗ്രീസ് കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടിക്കപ്പെട്ടത്. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപാണ് പിടിയിലായത്.
നെല്ലാംകണ്ടി പാലത്തിന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊടുവള്ളി സി. ഐ. ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ എസ്. ഐ. മാരായ അനൂപ്, രശ്മി എന്നിവർ നടത്തിയ പരിശോധനയിലാണ് ആമ്പർഗ്രീസ് കണ്ടെത്തിയത്. ആമ്പർഗ്രീസും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതായും ഫോറസ്റ്റ് തുടർ നടപടികൾ സ്വീകരിക്കമെന്നും കൊടുവള്ളി പൊലീസ് അറിയിച്ചു.

