KOYILANDY DIARY.COM

The Perfect News Portal

ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച് കാസർഗോഡ് സ്വദേശി മരിച്ചു.

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധയേറ്റ് മരണം, ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച് കാസർഗോഡ് സ്വദേശി മരിച്ചു. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ജില്ലയിലെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്.

കുഴിമന്തി കഴിച്ചതോടെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി ബാഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു.

സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.

Advertisements
Share news