KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടം ശക്തമാക്കി കോഴിക്കോടും കണ്ണൂരും. 874 പോയിൻ്റുമായി കോഴിക്കോട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 868 പോയിൻ്റോടെ കണ്ണൂർ തൊട്ടുപിന്നിൽ. 859 പോയിൻ്റോടെ പാലക്കാടാണ് മൂന്നാം സ്ഥാനത്ത്.

ഇന്ന് 11 വേദികളിലാണ് മത്സരം നടക്കുന്നത്. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആൻ്റണി രാജു തുടങ്ങിയവരും ചടങ്ങില്‍ എത്തും. ഒപ്പം മലയാളത്തിൻ്റെ വാനമ്പാടി കെ. എസ്. ചിത്ര മുഖ്യാതിഥിയായി പങ്കെടുക്കും.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ 19 തവണയാണ് കോഴിക്കോട് സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. 2001 മുതല്‍ 2018 വരെയുള്ള കാലയലവില്‍ മൂന്ന് തവണ മാത്രമാണ് കോഴിക്കോടിന് കിരീടം നഷ്ട്ടപ്പെട്ടത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്. 17 തവണ തിരുവനന്തപുരം സ്വര്‍ണക്കപ്പ് നേടി. പാലക്കാട് 5 തവണയും കണ്ണൂര്‍ 3 തവണയും കിരീടം ചൂടിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി കിരീട പോരാടത്തില്‍ കോഴിക്കോടും പാലക്കാടും കണ്ണൂരും അവസാന റൗഡിലെ ഇഞ്ചിനിഞ്ച് പോരാട്ടക്കാരാണ്.

Advertisements