KOYILANDY DIARY.COM

The Perfect News Portal

ജീവിത ശൈലിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി റസിഡൻറ്സ് അസോസിയേഷൻ, മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, കൊയിലാണ്ടിയുടെ സഹകരണത്തോടെ ജീവിത ശൈലീരോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ക്യാമ്പ് ഉൽഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് സി. അപ്പുക്കുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഭാസ്കരൻ ശ്രീലകം, ടി.കെ. ശ്രീകുമാർ, ശശികല പുണർതം, മുകുന്ദൻ നായർ, അമ്പിളി പാറളത്ത് എന്നിവർ സംസാരിച്ചു. 45 പേർക്ക് ജീവിതശൈലീരോഗ നിർണ്ണയത്തിനുള്ള സമഗ്രപരിശോധന മൈക്രോ ലബോറട്ടറീസ് ടെക്നിക്കൽ സ്റ്റാഫ് ക്യാമ്പിൽ വെച്ച് നടത്തുകയുണ്ടായി. സിക്രട്ടറി ബാബു അരിയിൽ സ്വാഗതവും ജോ. സിക്രട്ടറി പവിത്രൻ പാറളത്ത് നന്ദിയും പറഞ്ഞു.
Share news