KOYILANDY DIARY.COM

The Perfect News Portal

അബുദാബിയിൽ അതിവേഗ പാതയിൽ വേഗം കുറച്ച് വാഹനമോടിച്ചാൽ 400 ദിർഹം പിഴ

അബുദാബിയിൽ അതിവേഗ പാതയിൽ വേഗം കുറച്ച് വാഹനമോടിച്ചാൽ 400 ദിർഹം പിഴ ഈടാക്കാനുള്ള നിയമം പ്രാബല്യത്തിൽ വന്നു. മണിക്കൂറിൽ 140 കി.മീ വേഗമുള്ള റോഡിൻ്റെ ഇരുവശങ്ങളിലും ഇടതുവശത്തെ 2 ലെയ്നുകളിലെ കുറഞ്ഞ വേഗ പരിധി 120 കി.മീ ആയി നിജപ്പെടുത്തി.

ഈ ലെയ്നുകളൽ 120 കി.മീയെക്കാൾ കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കുന്നവരിൽ നിന്നാണ് പിഴ ഈടാക്കുക. വേഗം കുറച്ച് വാഹനമോടിക്കുന്നവർ വലതു വശത്തെ ലെയ്നുകളെയാണ് ആശ്രയിക്കേണ്ടതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

 

Share news