റിവോൾവോ കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.
കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ റിവോൾവോ കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ദേശീയ യുവജനോത്സവത്തിൽ നാടൻ പാട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥാക്കിയ അനീന. എസ് നാഥ് നെ പൊന്നാട അണിയിച്ച് ആദരിച്ചു. അതോടൊപ്പം 30 (k) ബറ്റാലിയൻ ബെസ്റ്റ് എൻ.സി.സി ഓഫീസറായി തെരഞ്ഞെടുത്ത ക്യാപ്റ്റൻ മനു. പി, ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ ഡോ. വിദ്യ വിശ്വനാഥൻ, ഡോ. എ.പി.ജെ അബ്ദുൾ കലാം പുരസ്കാരവും 2024 & ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി.ആർ. അംബേദ്കർ നാഷണൽ ഫെലോഷിപ്പ് എന്നിവയും കരസ്ഥമാക്കിയ വിനോദ് കുമാർ എന്നീ അധ്യാപകരെയും യൂണിയൻ ആദരിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഡോ. സുജേഷ് സി.പി സദസ്സ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അഭയ് കൃഷ്ണ അധ്യക്ഷത വഹിച്ചു. കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റ് അധ്യാപിക ഡോ. ബബിന, ഫൈൻ ആർട്സ് സെക്രട്ടറി ശ്രേയ കൃഷ്ണ എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ സെക്രട്ടറി ദിനയ് സ്വാഗതവും, ജോ. സെക്രട്ടറി അമയ ടി.പി. നന്ദിയും അറിയിച്ചു.
