KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കാണാതായ 14 വയസ്സുകാരനെ കണ്ടെത്തി

കോഴിക്കോട്: കാണാതായ 14 വയസ്സുകാരനെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട ശേഷം കാണാതായ കാരപ്പറമ്പ് മർവയിൽ മഹമൂദ് ഫൈസലിൻ്റെ മകൻ യൂനുസിനെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് വിദ്യാർത്ഥിയെ ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയെ കോഴിക്കോട്ട് എത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Share news