KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം കോട്ടക്കലിൽ ഇടിമിന്നലേറ്റ് 13 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം കോട്ടക്കലിൽ ഇടിമിന്നലേറ്റ് 13 വയസുകാരന് ദാരുണാന്ത്യം. ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റെ മകൻ ഹാദി ഹസൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.

ശക്തമായ മിന്നലിനെ തുടർന്ന് ഹാദിയെ കാണാതായിരുന്നു. വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ടെറസിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന മറ്റാർക്കും പരിക്കില്ല. പറപ്പൂർ ഐയു എച്ച്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹാദി. മാതാവ് മുഹ്സിന. സഹോദരങ്ങൾ ഹനാൻ, ഫാത്തിമ സഫ.

Advertisements
Share news