കോര്‍പ്പറേറ്റുകളില്‍ ഐ.സി.ഡി.എസ്.നെ സംരക്ഷിക്കുക : അംഗന്‍വാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് ദേശീയ ഫെഡറേഷന്
കൊയിലാണ്ടി: അംഗന്‍വാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് ദേശീയ ഫെഡറേഷന് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. കുത്തക കോര്‍പ്പറേറ്റുകളില്‍ നിന്നും ഐ.സി.ഡി.എസ്.നെ സംരക്ഷിക്കുക, കേന്ദ്ര സര്‍ക്കാറിന്റെ മറ്റു ജനദ്രോഹ നയങ്ങള്‍ തിരുത്തുക എന്നിീ മുദ്രാവാക്യങ്ങളുയർത്തി നടത്തിയ മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍. ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. കെ.സതീദേവി അധ്യക്ഷത വഹിച്ചു.
ജില്ലാ ജോ. സെക്രട്ടറി പി. നളിനി, സി.ഐ.ടി.യു. ഏരിയാ പ്രസിഡന്റ് എം.പത്മനാഭന്, സെക്രട്ടറി എം.എ.ഷാജി, പി.കെ. പ്രസീത എന്നിവര്‍ അഭിവാദ്യം ചെയ്തു.


