വന്മുകം – എളമ്പിലാട് എം.എൽ.പി. സ്കൂളിൽ സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം നടത്തി
ചിങ്ങപുരo: സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോംലാബ് സ്ഥാപിച്ച് കൊണ്ട് വന്മുകം – എളമ്പിലാട് എo.എൽ.പി. സ്കൂൾ സമ്പൂർണ്ണ ഹോo ലാബ് വിദ്യാലയമായി മാറി. സമ്പൂർണ്ണ ഹോoലാബ് പ്രഖ്യാപനം മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ രണ്ടാo ക്ലാസ് ലീഡർ വി. സിയോനയുടെ വീട്ടിലെ ഹോo ലാബ് ഉദ്ഘാടനo ചെയ്ത് കൊണ്ട് നിർവ്വഹിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷയായി. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, പി. നൂറുൽഫിദ, വിവിധ ക്ലാസ് ലീഡർമാരായ എസ്. അനിരുദ്ധ്, അനൂദ ആരിഫ്, മുഹമ്മദ് ഷാദി എന്നിവർ പ്രസംഗിച്ചു.


