KOYILANDY DIARY

The Perfect News Portal

ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ സമ്മേളനം

കൊയിലാണ്ടി: കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കോഴിക്കോട് ജില്ലാ സമ്മേളനം തിരുവങ്ങൂരിൽ നടന്നു. തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരും സംഘവും അവതരിപ്പിച്ച കേളികൊട്ടോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത് . തുടർന്ന് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കടമേരി പതാക ഉയർത്തി. ഹരികൃഷ്ണൻ മുണ്ടകാശേരിയുടെ സോപാന സംഗീതത്തോടെ  . അക്കാദമി സംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിലശ്ശേരി വിനോദ് മാരാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കക്കാട് രാജേഷ് മാസ്റ്റർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പ്രജീഷ് കാർത്തികപ്പള്ളി  പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു, ട്രഷറർ ശ്രീജിത്ത് മാരാമുറ്റം വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.  പൊതുസമ്മേളനം കോഴിക്കോട് കോർപ്പറേഷൻ മേയർ  ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി വിശിഷ്ടാതിഥിയായിരുന്നു. കടമേരി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ ഇളയിടത്ത് വേണുഗോപാൽ മുതിർന്ന വാദ്യകലാകാരൻമാരെ ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പഞ്ചായത്ത് മെമ്പർ വിജയൻ കണ്ണഞ്ചേരി, പൂക്കാട് കലാലയം  പ്രസിഡണ്ട് യു കെ രാഘവൻ മാസ്റ്റർ, നരസിംഹ പാർത്ഥസാരഥി ക്ഷേത്രം സെക്രട്ടറി എ കെ സുനിൽകുമാർ, ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമിതി അംഗം കെ ഹരിദാസൻ, അക്കാദമി സംസ്ഥാന വൈസ് പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ്, സംസ്ഥാന സമിതി അംഗം മടിക്കൈ ഉണ്ണികൃഷ്ണൻ, വാസു വാര്യർ പുൽപ്പള്ളി, അപ്പു വയനാട്,  സൂരജ് പോരൂർ, വിജയൻ നന്മണ്ട, ശ്രീജിത്ത് മാരാമുറ്റം എന്നിവർ സംസാരിച്ചു.

Advertisements

 പുതിയ ഭാരവാഹികളായി കടമേരി ഉണ്ണികൃഷ്ണൻ (പ്രസിഡൻറ്), പ്രജീഷ് കാർത്തികപ്പള്ളി (ജന:സെക്രട്ടരി), കാഞ്ഞിലശ്ശേരി വിനോദ് മാരാർ, സാജു കൊരയങ്ങാട് (വൈസ് പ്രസിഡൻ്റുമാർ). രഞ്ജിത്ത് മേപ്പയ്യൂർ, കൃഷ്ണദാസ് പോലൂർ (ജോ: സെക്രട്ടരിമാർ), ശ്രീജിത്ത് മാരാമുറ്റം (ട്രഷറർ).

Leave a Reply

Your email address will not be published. Required fields are marked *