ജെ.സി.ഐ. കൊയിലാണ്ടി ദേശീയ യുവജന ദിനം ആചരിച്ചു
കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ദേശീയ യുവജന ദിനം ആചരിച്ചു. കൊയിലാണ്ടി സ്റ്റഡിയം പരിസരത്ത് ജ്വാല തെളിയിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. വൈസ് പ്രസിഡണ്ട് ശ്രീജിത്ത് ചിത്രം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഡോ. ബി.ജി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. യു.കെ. ജിതേഷ്. എൻ.ജെ. അർജുൻ, സജു മോഹൻ, പ്രൊജക്റ്റ് ഡയറക്ടർ ഭരത് ശ്യാം, ഡോ. സൂരജ്, എച്ച്.ആർ ഉജ്വൽ എന്നിവർ ആശംസകള് നേർന്നു. ജെ.സി.ഐ കൊയിലാണ്ടി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

