എസ്. എൻ. ഡി. പി പ്രവർത്തകർ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു
കൊയിലാണ്ടി: ചതയ ദിനാഘോഷത്തിൻ്റെ ഭാഗമായി എസ്. എൻ. ഡി. പി പ്രവർത്തകർ പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കൊയിലാണ്ടിയിൽ നടന്ന ചടങ്ങിൽ എസ്. എൻ. ഡി. പി യൂണിയൻ കൗൺസിലർ സുരേഷ് മേലെപ്പുറത്ത് കിറ്റ് വിതരണം നടത്തി. ശാഖ പ്രസിഡണ്ട് സതീശൻ മണമ്മൽ, സെക്രട്ടറി സി. കെ ജയദേവൻ, മുരളി, ജിഗീഷ് സി. കെ, രാജേഷ് ടി. കെ എന്നിവർ നേതൃത്വം നൽകി.
