KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര ഗവ: പെൻഷനേഴ്സ് കുടുംബ സംഗമം

കൊയിലാണ്ടി: കേന്ദ്ര ഗവർമെന്റ് പെൻഷനേഴ്സ് കുടുംബ സംഗമവും, 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കലും കൊയിലാണ്ടി കല്യാൺ റസിഡൻസിയിൽ നടന്നു. കുടുംബ സംഗമം കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. കെ. സി വേലായുധൻ അധ്യക്ഷനായി.
ശ്രീ ബാലകൃഷ്ണൻനായർ (റിട്ട: പോസ്റ്റുമാൻ ഇരിങ്ങത്ത്), കുഞ്ഞിരാമൻനായർ (റിട്ട ടെലിക്കോം സുപ്പർവൈസർ), സി കെ. കൃഷ്ണൻ (റിട്ട സീനിയർ സൂപ്പർവൈസർ) എന്നിവരെ ആദരിച്ചു. സി. ജി. പി. എ ജില്ലാ സെക്രട്ടറി ബാലൻ പുന്നശ്ശേരി, കെ. ഗംഗാധരൻ, ടി വിശ്വനാഥൻ, കമലാക്ഷി, ടി. എം. ശങ്കരൻ, പി. കെ. ജഗദീഷ് എന്നിവർ സംസാരിച്ചു. 
കെ. കെ. ജാനു സ്വന്തം കവിതയും, ഓമന നാടക ഗാനവും, കെ. കെ. സത്യവതി കവിതയും, കൃഷ്ണേന്ദു, സുമ, വനജ, ഗായത്രി, നിരുപമ എന്നിവർ ലളിതഗാനവും ആലപിച്ചു. കെ. ടി. രാജൻ സ്വാഗതവും, കെ. കെ. ദയാനന്ദൻ നന്ദിയും പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *