വീട്ടിലെ കിണറ്റിൽ മാലിന്യം നിക്ഷേപിച്ചതായി പരാതി
കൊയിലാണ്ടി: വീട്ടിലെ കിണറ്റിൽ മാലിന്യം നിക്ഷേപിച്ചതായി പരാതി. വിയ്യൂർ നരിമുക്കിനു സമീപം തെരുവിൽ ഷാജിയുടെ വീട്ടിലെ കിണറ്റിലാണ് മാലിന്യം തള്ളിയത്. പഴയ തുണികൾ, ചൂടി പടങ്ങൾ, വീട്ടിലെ ചെടിച്ചട്ടികൾ, പാഴ്‌വസ്തുക്കൾ തുടങ്ങിയവയാണ് കിണറ്റിൽ തള്ളിയിരിക്കുന്നത്.
ഷാജിയും കുടുംബവും കഴിഞ്ഞ രണ്ടുദിവസമായി വീട്ടിലില്ലായിരുന്നു. ഇന്നലെ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. ഇത് കാരണം കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. സമീപ വീടുകളിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

