15 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു
കെയിലാണ്ടി: 15 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കാക്കൂർ സ്വദേശികളായ തലോപ്പൊയിൽ രതിൻ ലാൽ എന്ന പൊന്നു ജിതിൻ (22), തലപ്പൊയിൽ ഷിജോ രാജ് എന്ന ഉണ്ണി (22), കാക്കൂർ തീർത്തങ്കര മീത്തൽ യാനവിൻ എന്ന ചക്കര (25), തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞെ ഏപ്രിൽ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിവാഹ വീട്ടിൽ വെച്ച് പരിചയപ്പെട്ട കുട്ടിയെ നിരന്തരം ഫോൺ വിളിച്ച് ബന്ധം സ്ഥാപിച്ച് വിവാഹം കഴിക്കാം എന്ന വ്യാജേന മോഹന വാഗ്ദാനങ്ങൾ നൽകി വശീകരിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 30-ാം തിയ്യതി കാലത്ത് 11 മണിയോടെ ബാലുശ്ശേരിയിൽ നിന്ന് യുവതിയെ മോട്ടോർ സൈക്കിളിൽ കയറ്റി 11/4 ൽ ഉള്ള പൊൻകുന്ന് മലയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കൊയിലാണ്ടി സി.ഐ. കെ.ഉണ്ണികൃഷ്ണന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടി അസ്വസ്തത പ്രകടിപ്പിച്ചതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്. എസ്. ഐ. കെ. മുനീർ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീലത. സി. പി. ടി. കെ. ഒ. ഷംസുദ്ധീൻ തുടങ്ങിയവർ ചേർന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

