അനന്തപുരം മഹാവിഷ്ണു ക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം ജനുവരി 2 മുതൽ 9 വരെ

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാ വിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് സപ്താഹ യജ്ഞം ജനുവരി 2 മുതൽ 9 വരെ നടക്കും. യജ്ഞാചാര്യന്‍ നാരായണദാസ് നമ്പൂതിരിയെ (ഗുരുവായൂര്‍) പരിപാലന സമിതിയുടെ നേതൃത്വത്തില്‍ താലപ്പൊലിയോടെ സ്വീകരിച്ചു. യജ്ഞവേദിയല് ആതുര സേവനത്തെ അതികായനായ ഡോ.എം. ഭാസ്കരനെ പൊന്നാട ചാര്‍ത്തി ആദരിച്ചു.
ക്ഷേത്രം പ്രസിഡന്റ് രാമദാസ് തൈക്കണ്ടി, ഇളയിടത്ത് വേണുഗോപാല്‍, രാമചന്ദ്രന് പറമ്പത്ത്, ഗംഗാധരന് നായര്‍, വി.കെ. ദാമോദരന്‍, ലീല കോറുവീട്ടില്‍, ഒ. ശ്രീജിത്ത്, വേണു, സുരേഷ് ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി ഭദ്രദീപം കൊളുത്തി സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു. ക്ഷേത്ര മഹോത്സവം ജനുവരി 18ന് ആരംഭിച്ച് 25ന് ആറാട്ടോടെ സമാപിക്കും.

