KOYILANDY DIARY.COM

The Perfect News Portal

കയർ കേരള പ്രദർശന വിപണന മേളയ്ക്ക് തുടക്കം

ആലപ്പുഴ: കയറിന്റെയും പ്രകൃതിദത്ത നാരുല്‍പ്പന്നങ്ങളുടെയും രാജ്യത്തെ ഏറ്റവും വലിയ പ്രദര്‍ശന വിപണനമേളയായ കയര്‍ കേരളക്ക്‌ തുടക്കമായി . രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കയര്‍കേരള ഉദ്‌ഘാടനം ചെയ്‌തു. അന്തര്‍ദേശീയ പവലിയനുകള്‍ മന്ത്രി ജി സുധാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ആഭ്യന്തര പവലിയന്‍ മന്ത്രി പി തിലോത്തമനും സാംസ്‌കാരിക പരിപാടികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്‌ഘാടനം ചെയ്‌തു. . മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനായി.

രണ്ടാം കയര്‍ പുനഃസംഘടനയുടെ നേട്ടങ്ങളും ഭാവി വഴികളും ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ ഇ. എം. എസ്. സ്‌റ്റേഡിയത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയും മണ്ണു ജലസംരക്ഷണത്തിന് കയര്‍ ഭൂവസ്‌ത്രം സെമിനാര്‍ മന്ത്രി എ സി മൊയ്‌തീനും ഉദ്‌ഘാടനം ചെയ്‌തു.

100 കോടി രൂപയുടെ കയര്‍ ഭൂവസ്‌ത്രം തൊഴിലുറപ്പ് പദ്ധതിയില്‍ ഉപയോഗിക്കുന്നതിനുള്ള ധാരണാപത്രം ശില്‍പ്പശാലയില്‍ ഒപ്പുവയ്‌ക്കും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച്‌ 2000 പേരാണ്‌ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്‌. മേളയുടെ എല്ലാദിവസവും വൈകിട്ട് നാലുമുതല്‍ എട്ടുവരെ സാംസ്‌കാരികസന്ധ്യയുണ്ട്‌. നാലിന്‌ വൈകിട്ട്‌ 4.30ന്‌ സാംസ്‌കാരികസന്ധ്യ മന്ത്രി സി രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യും. എട്ടിന്‌ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *