വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വങ്ങളെ ആദരിച്ചു

കൊയിലാണ്ടി: സംസ്ഥാനത്തെ പ്രമുഖ ലൈബ്രറികളിലൊന്നായ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മേലൂര്‍ കെ.എം.എസ്. ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗ്രാമത്തിലെ അതുല്യ വ്യക്തിത്വങ്ങളെ ആദരിച്ചു. ലൈബ്രറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ‘സൗവര്‍ണ്ണം19’ന്റെ ഭാഗമായി നടന്ന ആദരിക്കല്‍ പരിപാടി സര്‍ഗദീപ്തി കെ.മുരളീധരന് എം.പി. ഉദ്ഘാടനം ചെയ്തു. പി.വിശ്വന് അധ്യക്ഷത വഹിച്ചു.
പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്, ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം കാരോല്‍ ഗീത, കന്മന ശ്രീധരന്, ജില്ലാ ലൈബ്രറി പ്രസിഡന്റ് ശങ്കരന്, എം.കെ.ഗീത, കെ.കെ.ദിലേഷ്, ബിജുലാല്‍ ചേത്തനാരി എന്നിവര്‍ സംസാരിച്ചു.

