KOYILANDY DIARY.COM

The Perfect News Portal

തീവ്രവാദികളെ പിടികൂടാന്‍ ഐ.ടി കമ്പനികളുടെ സഹായം തേടുമെന്ന്ബരാക് ഒബാമ

വാഷിങ്ടണ്‍>  തീവ്രവാദികളെ പിടികൂടാന്‍ ഐ.ടി കമ്പനികളുടെ സഹായം തേടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. കാലിഫോര്‍ണിയയിലെ സാന്‍ബെര്‍ണാര്‍ഡിനോയിലെ ഭീകരാക്രമണത്തേത്തുടര്‍ന്ന് സുരക്ഷ വീണ്ടും ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് ഒബാമ മുന്‍കൈയെടുത്തത്. തീവ്രവാദ സംഘടനകള്‍ ഇന്റര്‍നെറ്റ് മുഖ്യ പ്രചാരണ ആയുധമാക്കി വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.കമ്പ്യൂട്ടറുകള്‍ക്ക് മാത്രം മനസ്സിലാകുന്ന തരത്തില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പരിഭാഷപ്പെടുത്തുവാന്‍ കമ്പനികളെ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്തുമെന്നും ഒബാമ പറഞ്ഞു.

Share news