KOYILANDY DIARY

The Perfect News Portal

കൊച്ചി മെട്രോ കോച്ചുകള്‍ ജനുവരി 2-ന് കേരളത്തിന് കൈമാറും

കൊച്ചി : കൊച്ചി മെട്രോയുടെ കോച്ചുകള്‍ ജനുവരി 2-ന് കേരളത്തിന് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ വച്ച് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു ആണ് കോച്ചുകള്‍ സംസ്ഥാനത്തിന് കൈമാറുക. ഒരു ട്രെയിന് വേണ്ട മൂന്ന് കോച്ചുകളാണ് കൈമാറുക. മെട്രോ സര്‍വീസിന്റെ ട്രയല്‍ റണ്‍ ഫെബ്രുവരിയോടെ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏലിയാസ് ജോര്‍ജ് അറിയിച്ചു.കൊച്ചി മെട്രോയുടെ സിവില്‍ ജോലികള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. അതിനാല്‍ ട്രയല്‍ റണ്‍ നടത്തിയാലും മെട്രോ ഓടിത്തുടങ്ങാന്‍ ഇനിയും കാലതാമസമെടുക്കും.