ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

വരാണസി: വരാണസിയിലെ ഹിന്ദു ബനാറസ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. സര്‍വ്വകലാശാല ക്യാമ്ബസിലെ ഹോസ്റ്റലിന് മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം വിദ്യാര്‍ത്ഥിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലിലെ താമസിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഗൗരവ് സിങ്ങാണ് കൊലപ്പെട്ടത്. ഹോസ്റ്റലിന് പുറത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നില്ക്കവേ അക്രമി സംഘം വെടിവെക്കുകയായിരുന്നു.വെടിയേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

