സി. ദിവാകരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. നെയാറ്റിന്‍കരയിലെ അതിയന്നൂരുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് ഇരുട്ടിന്റെ മറവില്‍ തീയിട്ട് നശിപ്പിച്ചത്. ഓഫീസ് പൂര്‍ണമായും കത്തി നശിച്ചു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് സി ദിവാകരന്റെ വിജയം ഉറപ്പിച്ചതില്‍ ഭയന്നാണ് എതിരാളികള്‍ ഇത്തരം വില കുറഞ്ഞ നീക്കവുമായി രംഗത്ത് എത്തിയതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

