മഴക്കെടുതി കാഴ്ച്ച കാണാനും സെല്‍ഫി എടുക്കാനുള്ള അസരവുമാക്കി മാറ്റരുതെന്ന് മുഖ്യമന്ത്രി

കൊച്ചി: കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തെ മഴക്കെടുതി കാഴ്ച്ച കാണാനും സെല്‍ഫി എടുക്കാനുള്ള അസരവുമാക്കി മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകള്‍ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂര്‍വ്വമാണ്.
കെടുതി നേരിടാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ ചുരുക്കം ചിലര്‍ കാഴ്ച കാണാനും സെല്‍ഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

