കണ്ണൂരില്‍ നടന്ന സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ല ജേതാക്കളായി

കണ്ണൂര്‍: കണ്ണൂരില്‍ നടന്ന സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ല ജേതാക്കളായി. മലപ്പുറത്തിന് രണ്ടും കോഴിക്കോടിന് മൂന്നാം സ്ഥാനവും ലഭിച്ചു. 14 ജില്ലകളില്‍ നിന്നായി 541 മത്സരാ ര്‍ത്ഥികളാണ് വിവിധ ഇനങ്ങളില്‍ മാറ്റുരച്ചത്.
കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന യോഗ ചാമ്ബ്യന്‍ഷിപ്പില്‍ 122 പോയിന്റുകള്‍ നേടിയാണ് തൃശ്ശൂര്‍ ചാംപ്യന്മാരായത്.

94 പോയിന്റുകള്‍ നേടിയ മലപ്പുറത്തിന് രണ്ടാം സ്ഥാനവും 53 പോയിന്റുകള്‍ നേടി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങള്‍.ചാംപ്യന്മാര്ക്കുള്ള സമ്മാന ദാനവും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

സംസ്ഥാന ചാമ്ബ്യന്‍ഷിപ്പിലെ വിജയികള്‍ ലുധിയാനയില്‍ നടക്കുന്ന ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി മത്സരിക്കും.
യോഗ അസോസിയേഷന് ദേശീയ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാളിന്റെ സാന്നിധ്യത്തിലാണ് സംസ്ഥാന തല മത്സരങ്ങള്‍ നടന്നത്.
