ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിച്ചച്ചതില്‍ പ്രതിഷേധിച്ചു

കൊയിലാണ്ടി: ചിങ്ങപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി. മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന രോഹിത് (21), അഭിന്‍രാജ് (21) എന്നിവരെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചതെന്ന് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ മണ്ഡലം പ്രസിഡന്റ് വി. സത്യന്‍, ടി.കെ. പത്മനാഭന്‍, വി.കെ. ഉണ്ണിക്കൃഷ്ണന്‍, കെ.പി. മോഹനന്‍, വി.കെ. ജയന്‍ എന്നിവര്‍ പ്രതിഷേധിച്ചു.
