വര്‍ഗീയതയ്ക്കെതിരേ ജനസദസ്സ് നടത്തി

കൊയിലാണ്ടി: മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗീയതയ്ക്കെതിരേ ജനസദസ്സ് നടത്തി. കെ.പി.സി.സി. ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. വി.വി. സുധാകരന് അധ്യക്ഷതവഹിച്ചു. സി.വി. ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി. നിര്‍വാഹക സമിതി അംഗങ്ങളായ യു. രാജീവന്, വി.ടി. സുരേന്ദ്രന്, കെ. രാജന്, പി. രത്നവല്ലി, രാജേഷ് കീഴരിയൂര്‍, അഡ്വ. പി.ടി. ഉമേന്ദ്രന്‍, അഡ്വ. എം. സതിഷ് കുമാര്‍, പി.കെ. ശങ്കരന്, മോഹനന് നമ്പാട്ട്, രാമകൃഷ്ണന് മൊടക്കല്ലൂര്‍, കെ.പി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

