KOYILANDY DIARY.COM

The Perfect News Portal

ജ്യൂസോ പഴങ്ങളോ ഏതാണ് ആരോഗ്യത്തിന് നല്ലത്

.

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പഴങ്ങൾ. കാരണം അതിലെ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളുമാണ്. എന്നാൽ പ്രമേഹരോഗികൾ പഴങ്ങൾക്ക് പകരം ജ്യൂസുകളാണ് കൂടുതലായി ഉപയോ​ഗിക്കുന്നത്. എന്നാൽ അത് ശരിയായ രീതിയാണോ? അല്ലയെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ജ്യൂസുകളിലെ ഗ്ലൈസെമിക് കൂടുതലായതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധിപ്പിക്കും.

 

ഇത് പ്രമേഹരോഗികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതായത് ഒരു ഓറഞ്ച് നേരിട്ട് കഴിക്കുമ്പോൾ അതിലെ നാരുകൾ പഞ്ചസാരയെ സാവധാനം മാത്രമേ രക്തത്തിൽ കലരാൻ അനുവദിക്കു. എന്നാൽ ഇതേ ഓറഞ്ച് ജ്യൂസായി കുടിക്കുമ്പോൾ ഈ നാരുകൾ നഷ്ടപ്പെടുന്നു കൂടാതെ പഞ്ചസാര പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണവും ചെയ്യുന്നു.

 

പഴങ്ങളിലെ സ്വാഭാവിക പഞ്ചസാരയായ ഫ്രക്ടോസും ഗ്ലൂക്കോസും നാരുകളുടെ സാന്നിധ്യമില്ലാതെ ശരീരത്തിലെത്തുന്നത് പ്രമേഹരോഗികൾക്ക് ദോഷകരമാണ്. അതുകൊണ്ടാണ് ഡയറ്റീഷ്യന്മാർ ജ്യൂസിന് പകരം പഴങ്ങൾ കഴിക്കാൻ നിർദ്ദേശിക്കുന്നത്.

Share news
error: Content is protected !!