പാലക്കുളം പുത്തൂർ ചാത്തു കുട്ടിയെ കേളപ്പജി സ്മാരക വായനശാല ആദരിച്ചു
കൊയിലാണ്ടി: കൊല്ലം ചിറയിൽ കുളിക്കാൻ ഇറങ്ങി മുങ്ങിപ്പോയ മൂന്ന് കുട്ടികളെ സമയോചിതമായ പ്രവർത്തനത്തിലൂടെ രക്ഷിച്ച പാലക്കുളം പുത്തൂർ ചാത്തു കുട്ടിയെ കേളപ്പജി സ്മാരക വായനശാല ആദരിച്ചു. നാടിന് വലിയ ദുരന്തമായി മാറാവുന്ന ഒരു അപകടത്തെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ചിറയിൽ ഇറങ്ങി മൂന്ന് കുട്ടികളെയും രക്ഷിച്ച പുത്തൂർ ചാത്തുക്കുട്ടിയുടെ പ്രവർത്തനം എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന് ചടങ്ങിൽ അനുമോദന പ്രസംഗം നടത്തിയ പുത്തലത്ത് നാരായണൻ അഭിപ്രായപ്പെട്ടു. വായനശാല പ്രസിഡണ്ട് വി വി ബാലൻ അധ്യക്ഷത വഹിച്ചു.

റിട്ട. സബ് ഇൻസ്പെക്ടർ കരിയാരി പ്രദീപൻ പൊന്നാട അണിയിച്ച് ചാത്തുക്കുട്ടിയേട്ടനെ അനുമോദിച്ചു. ചടങ്ങിൽ എം എം ഭാസ്കരൻ, സത്യൻ കരിയാരി, സ്വപ്ന ഉണ്ണികൃഷ്ണൻ ഒതയോത്ത്, ഷംസു വലിയ വീട്ടിൽ, വേണുഗോപാൽ ചിത്രാലയം, ചന്ദ്രൻ അലിയങ്ങാട്ട് എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രശസ്ത പിന്നണി ഗായക എസ് ജാനകിയുടെ മരണത്തിൽ അനുശോചനം അർപ്പിച്ച് ആരംഭിച്ച യോഗത്തിൽ വായനശാല സെക്രട്ടറി പി.കെ പ്രകാശൻ, കലാസമിതി സെക്രട്ടറി രഘു കാവ്യാഞ്ജലി എന്നിവർ സംസാരിച്ചു.





