ഫോൺ അരികിൽ വെച്ച് കിടന്നുറങ്ങാറുണ്ടോ? ഈ ശീലം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും
.
ഫോൺ തൊട്ടരികിൽ തന്നെ വെച്ചുറങ്ങുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ, ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ശീലം ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഫോണിന്റെ ബ്ലൂ ലൈറ്റ് മെലട്ടോണിൻ ഹോർമോണിനെ ബാധിച്ച് ഉറക്കത്തിന്റെ ഗുണമേന്മ കുറയ്ക്കും.

ഫോൺ രാത്രിയിലുടനീളം ശബ്ദിക്കുന്നത് കൊണ്ട് തന്നെ ഈ നോട്ടിഫിക്കേഷൻ ശബ്ദവും വൈബ്രേഷനും തലവേദനയ്ക്കും ക്ഷീണത്തിനും കാരണമാകും. ഉറങ്ങുന്നതിന് മുമ്പുള്ള ഈ ഫോൺ ഉപയോഗം ഉത്കണഠയും മാനസിക സമ്മർദ്ദവും വർദ്ധിപ്പിക്കും. ദീർഘനേരം സ്ക്രീൻ ഉപയോഗിക്കുന്നതുകൊണ്ട് വരണ്ടുപോകൽ, കാഴ്ച മങ്ങൽ എന്നിവയ്ക്കും കാരണമാകും. ഫോൺ ഉപയോഗിച്ച് കിടക്കുന്നത് കൊണ്ട് തന്നെ തെറ്റായ പോസ്ച്വർ കഴുത്തുവേദനയ്ക്ക് കാരണമായേക്കും.

ഉറങ്ങുന്നതിന് മുമ്പും എഴുന്നേറ്റ ഉടനും ഫോൺ നോക്കുന്നത് നിങ്ങളിൽ ഒരു അടിമത്ത സ്വഭാവം ഉണ്ടാക്കിയെടുക്കുന്നു. ഈ അവസ്ഥകൾ മറികടക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശീലമാക്കിയാൽ മതി. ഉറങ്ങുന്നതിന് 30 അല്ലെങ്കിൽ 60 മിനിറ്റ് മുമ്പ് ഫോൺ മാറ്റി വെയ്ക്കുക. ഫോൺ കിടക്കയിൽ അല്ല അല്പം ദൂരെ മാറ്റി വെയ്ക്കുക. നൈറ്റ് മോഡ് ഉപയോഗിക്കുക.




