നാവികസേനാ അഭ്യാസപ്രകടനങ്ങൾ ഇന്ന്
.
തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികസേനാ
അഭ്യാസപ്രകടനങ്ങൾ ഇന്ന് ശംഖുംമുഖത്ത് നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം നാൽപതിലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32 പോർവിമാനങ്ങളും സേനയുടെ കരുത്തറിയിക്കുന്ന അഭ്യാസപ്രകടനം നടത്തും.

കൊച്ചിയിൽ നിർമിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്തും എത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങളിൽനിന്നുള്ള വെടിവയ്പും തിരികെയുള്ള പ്രതിരോധവും പ്രകടനങ്ങളുടെ ഭാഗമാകും. അന്തർവാഹിനിയുടെ പ്രകടനങ്ങളും കാണാം. മിഗ് 29 യുദ്ധവിമാനങ്ങളുടെ (ബ്ലാക്ക് പാന്തേഴ്സ്) പ്രകടനവും ഉണ്ടാകും കടലിൽ അപകടങ്ങളിൽപ്പെടുന്നവരെ നാവികസേന രക്ഷപ്പെടുത്തുന്ന രീതികളും പരിചയപ്പെടുത്തും 9000 പേർക്ക് പാസ് മുഖേന പ്രവേശനമുണ്ടാകും തീരമേഖലയിൽ ഒരു ലക്ഷംപേർക്ക് പ്രകടനം കാണാം.

രാഷ്ട്രപതി വൈകിട്ട് 4.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും 4.30ന് ശാർഡ് ഓഫ് ഓണർ പരിശോധിച്ചശേഷം 5.13ന് ശംഖുംമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തും തുടർന്ന് അഭ്യാസങ്ങൾ അരങ്ങേറും 6.57ന് രാഷ്ട്രപതി വേദിയിൽനിന്ന് ലോക്ഭവനിലേക്ക് പോകും. വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 9. 45ന് രാഷ്ട്രപതി ഡൽഹിയിലേക്ക് പോകും.
1971 ഡിസംബർ 4 ന് കറാച്ചിയിൽ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിന്റെ ഓർമയിലാണ് ഈ ദിവസം നാവിക സേന ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ വർഷം, ഒഡിഷയിലെ പുരി ബീച്ചിലായിരുന്നു ആഘോഷങ്ങൾ നടന്നത്.
1971 ഡിസംബർ 4 ന് കറാച്ചിയിൽ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിന്റെ ഓർമയിലാണ് ഈ ദിവസം നാവിക സേന ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ വർഷം, ഒഡിഷയിലെ പുരി ബീച്ചിലായിരുന്നു ആഘോഷങ്ങൾ നടന്നത്.



