KOYILANDY DIARY.COM

The Perfect News Portal

ദേശീയ പോസ്റ്റൽ ദിനം; വിദ്യാർത്ഥികൾ കത്തെഴുതി  

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പോസ്റ്റൽ ദിനാചരണം ചേമഞ്ചേരി സബ് പോസ്റ്റാഫീസിൽ നടന്നു. ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം പി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി സബ് പോസ്റ്റ്‌ മാസ്റ്റർ പി. രവി, റിട്ട. ജീവനക്കാരായ പി മാധവൻ, പി. രാമചന്ദ്രൻ, വി. അശോകൻ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ബ്ലോക്ക് മെമ്പർ ഷീബ ശ്രീധരൻ, പഞ്ചായത്ത്‌ മെമ്പർ ടി. സുധ, മൻസൂർ കളത്തിൽ എ കെ. അതുൽ രാജ് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ബ്ലിറ്റ്സ്, കാപ്പാട് ജി എം യു പി സ്കൂൾ എച്ച് എം. പി പി. സതീഷ് കുമാർ, പി. രവി, വി അശോകൻ എന്നിവർ സംസാരിച്ചു. കാപ്പാട് ജിഎംയുപി സ്കൂൾ വിദ്യാർത്ഥികൾ പോസ്റ്റ്‌ ഓഫീസ് സന്ദർശിച്ചു. തപാൽ വകുപ്പിന്റെ സാമൂഹിക സുരക്ഷ പദ്ധതികൾ, ഗ്രാമീണ ഇൻഷുറൻസ്, പിൻ കോഡ് ഉപയോഗിച്ച് കത്തുകൾ തരം തിരിക്കൽ, രജിസ്ട്രേഡ് സ്പീഡ് പോസ്റ്റ്‌, സർവീസ്, പോസ്റ്റൽ ബാങ്കിംഗ് പെയ്മെന്റ്, മേൽവിലാസം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങളെ പറ്റി പോസ്റ്റ്‌ ഓഫീസ് ജീവനക്കാരായ ഇ പി. അശ്വതി, ടി കെ നൗഫൽ, കെ കെ ഷിജിത്ത് എന്നിവർ വിശദീകരിച്ചു കൊടുത്തു.
കത്തിടപാടുകൾ കുറഞ്ഞ കാലത്ത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. വിദ്യാർത്ഥികളോടൊപ്പം അധ്യാപകരായ സി. അനുശ്രീ ബി, പൂർണിമ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ കൂട്ടുകാർക്ക് കത്തെഴുതി പോസ്റ്റ്‌ ചെയ്തു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ഹാരിസ് സ്വാഗതവും വി കെ റാഫി നന്ദിയും പറഞ്ഞു.  
Share news