KOYILANDY DIARY.COM

The Perfect News Portal

ബാലസംഘം മേപ്പയ്യൂർ സൗത്ത് മേഖലസമ്മേളനം നടത്തി

മേപ്പയ്യൂർ: ബാലസംഘം മേപ്പയ്യൂർ സൗത്ത് മേഖല സമ്മേളനം അമൽകൃഷ്ണ നഗർ കായലാട് ജില്ലാ ജോ. സെക്രട്ടറി സജിൻ എം. ഉദ്ഘാടനം ചെയ്തു. ഭവ്യ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അക്ഷയ് സി. വി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സാഞ്ജൽ, കെ. രാജീവൻ, നിധീഷ് കെ കെ, റിഥിക റിയ, ദേവിക പാലയാട്, രമ്യ എ പി, ആർ വി. അബ്ദുള്ള, സി. എം. ചന്ദ്രൻ, ശശി, വരവീണ എന്നിവർ സംസാരിച്ചു. പി. കെ. ഷിംജിത്ത് ക്ലാസ് നയിച്ചു.
കേന്ദ്രഗവർമെൻറിന്റെ ജനവിദ്ധ വിദ്യാഭ്യാസ നയം തിരുത്തുക, പഞ്ചായത്തിൽ ഒരു കളിസ്ഥലം നിർമിക്കുക എന്നീപ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഭാരവാഹികൾ സെക്രട്ടറി അക്ഷയ് സി വി, പ്രസിഡണ്ട് ഭവ്യ ബിന്ദു, കൺവീനർ രമ്യ എ പി, കോർഡിനേറ്റർ സി. എം. ചന്ദ്രൻ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. പി. ടി. സത്യൻ സ്വാഗതവും രാജേഷ് പി നന്ദിയും പറഞ്ഞു.
Share news