KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോമത്തുകരയിൽ ഓവർപ്പാസിന് സമീപം റോഡ് തകർന്നു

കൊയിലാണ്ടി: താമരശ്ശേരി സംസ്ഥാനപാതയിലെ കോമത്തുകര ബൈപ്പാസ് റോഡിന് കുറുകെ നിർമ്മിക്കുന്ന ഓവർപ്പാസിന് സമീപം റോഡ് തകർന്ന് അപകട ഭീഷണിയിലായി. താമരശ്ശേരി സംസ്ഥാന പാതയിലൂടെയുള്ള യാത്ര ദുഷ്ക്കരമായി. ഇവിടെ താൽക്കാലികമായി നിർമ്മിച്ച റോഡാണ് ഇപ്പോൾ ശക്തമായ മഴയിൽ തകർന്നത്. മണ്ണെടുത്തതിന്ശേഷം 10 മീറ്ററിലധികം ഉയരത്തിലാണ് ഇപ്പോൾ റോഡ് സ്ഥിതി ചെയ്യുന്നത്. ശക്തമായ മഴയിൽ കുതിർന്ന് നിൽക്കുന്ന ഭാഗങ്ങൾ ഇപ്പോഴും അടർന്നുവീഴുന്ന കാഴ്ചയാണ് കാണുന്നത്.

അടിയന്തരമായി സുരക്ഷാ ഭിത്തി നിർമ്മിച്ചിട്ടില്ലെങ്കിൽ സ്റ്റേറ്റ് ഹൈവേയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിലയ്ക്കുന്ന സ്ഥിതിയുണ്ടാകും. ബൈപ്പാസ് നിർമ്മാണ കമ്പനി അധികൃതർ അപകടാവസ്ഥ മനസിലാക്കിയിട്ടുണ്ടെങ്കിലും സുരക്ഷാ പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. മഴ ശക്തമായാൽ ഇവിടം പൂർണ്ണാമായും നിലംപൊത്തുമെന്നാണമ നാട്ടുകാർ പറയുന്നത്.

Share news