മേപ്പയ്യൂരിൽ പകർച്ചവ്യാധിക്കെതിരെ മുന്നൊരുക്കം ഊർജിതമാക്കി
 
        മേപ്പയ്യൂരിൽ പകർച്ചവ്യാധിക്കെതിരെ മുന്നൊരുക്കം ഊർജിതമാക്കി.. പകർച്ചപ്പനി നാടിന് ഭീഷണിയായി പടരാതിരിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മേപ്പയൂർ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സമതി അടിയന്തിര യോഗം ആവശ്യപ്പെട്ടു. ജൂൺ 23, 24, 25 തിയ്യതികളിൽ പഞ്ചായത്തിൽ  ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു.

23 ന് സ്കൂളുകൾ, 24ന് ഓഫിസുകൾ, 25 ന് ഞയറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. അടിയന്തിര ആർ.ആർ ടി. യോഗത്തിൽ പ്രസിഡണ്ട് കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡണ്ട് എൻ.പി. ശോഭ. സ്റ്റാൻ്റിംഗ് കമ്മററി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർമാരായ പി പ്രകാശൻ, കെ.എം. പ്രസീത, സെക്രട്ടരി എസ്. മനു, ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സതീശ് എ.യം. ഗിരീഷ് കുമാർ, സൽനലാൽ എന്നിവർ ംസംസാരിച്ചു.



 
                        

 
                 
                