KOYILANDY DIARY.COM

The Perfect News Portal

വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയിൽ

ബാലുശ്ശേരി: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ സംഘത്തിലെ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡിലാണ് സംഭവം. കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അലക്സ് വര്‍ഗീസ് (24), സഹോദരന്‍ അജിത് വര്‍ഗീസ് (22), താമരശ്ശേരി തച്ചം പൊയില്‍ ഇ.കെ പുഷ്പ (40), രാരോത്ത് പരപ്പന്‍ പൊയില്‍ സനീഷ്‌ കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലൽ  ഇന്നലെ ഉച്ചയോടെയാണ് പോലീസ് വീട്ടില്‍ പരിശോധന നടത്തിയത്. പ്രതികളില്‍ നിന്ന് 9 കിലോ കഞ്ചാവ് കണ്ടെടുത്തു. വീട്ടില്‍ വെച്ചും ഇവിടെ നിന്ന് കഞ്ചാവ് പുറത്തെത്തിച്ചുമാണ് വില്‍പ്പന നടത്തിയിരുന്നത്. ഇവിടേക്ക് രാത്രി കാലങ്ങളില്‍ പുറത്തു നിന്നുള്ളവര്‍ വാഹനങ്ങളില്‍ എത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികളില്‍ രണ്ട് പേര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. റജിനയ്‌ക്കെതിരെ കേരളത്തിന് പുറത്തും കേസുള്ളതായാണ് അറിയുന്നത്.
Share news