KOYILANDY DIARY.COM

The Perfect News Portal

തൃശൂർ; ആംബുലൻസ്‌ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു

കുന്നംകുളം: ചൊവ്വന്നൂരിൽ ആംബുലൻസ്‌ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. മൂന്ന്‌ പേർക്ക്‌ ഗുരുതര പരിക്കേറ്റു. ചാവക്കാട്, മാട്ടുമ്മൽ, ഇളയാടത്ത് പുത്തൻ വീട്ടിൽ ആബിദ് (35), ഭാര്യ ഫെമിന (20), കൈക്കുളങ്ങര വീട്ടിൽ ഷാജുദ്ധീൻ്റെ ഭാര്യ റഹ്മത്ത് (48) എന്നിവരാണ്‌ മരിച്ചത്‌.

ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ്‌ ചൊവ്വന്നൂർ എസ്‌ബിഐ ബാങ്കിന്‌ സമീപം നിയന്ത്രണം വിട്ട ആംബുലൻസ്‌ മറിഞ്ഞത്‌. ഡ്രൈവർ അടക്കം ആറുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്‌. ന്യൂമോണിയ ബാധിച്ച്‌ കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക്‌ കൊണ്ടുവരികയായിരുന്നു.

ആംബുലൻസ്‌ ഡ്രൈവർ മരത്തംകോട് വലിയാരം വീട്ടിൽ ഷുഹൈബ്‌ (29), മരത്തംകോട് മേക്കന്താനത്ത് വീട്ടിൽ ഫാരിസ് (20), നീർക്കാട്, രായംമരക്കാർ വീട്ടിൽ സാദിഖ് (21) എന്നിവർ ഗുരുതരമായ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ എത്തിക്കാനായി കുന്നംകുളത്ത്‌ നിന്നും പുറപ്പെട്ട നന്മ ആംബുലൻസും നഗരത്തിൽ അപകടത്തിൽപ്പെട്ടു. പരിക്കേറ്റ ഡ്രൈവർ റിംഷാദിനെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Advertisements

 

Share news