KOYILANDY DIARY.COM

The Perfect News Portal

ബൈക്കിൽ സഞ്ചരിക്കവെ നന്തി മേൽപ്പാലത്തിലെ കുഴിയിൽ അകപ്പെട്ട് കക്കഞ്ചേരി സ്വദേശിനിക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ നന്തി മേൽപ്പാലത്തിലെ കുഴിയിൽ വീണു യാത്രക്കാരിക്ക് ദാരുണാന്ത്യം. ഉള്ള്യേരി കക്കഞ്ചേരി കൊല്ലാറത്ത് ഷിജിത (41) ആണ് മരണമടഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ഭർത്താവ് വേലായുധനൊടൊപ്പം ബൈക്കിൽ പോകവെയാണ് നന്തി മേൽപ്പാലത്തിലെ കുഴിയിൽ അകപ്പെട്ട് ഷിജിത തെറിച്ചു വീഴുകയായിരുന്നു.

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. കൊളത്തൂർ വേലായുധൻ്റെയും സുശീലയുടെയും മകളാണ്. മക്കൾ : അമയ, അനൽ, സഹോദരങ്ങൾ: വിജിത (കൊളത്തൂർ), ഷൽന (കൊടശ്ശേരി). കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

Share news